സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആവശ്യങ്ങൾ ഉന്നയിക്കാനും അല്ലെങ്കിൽ ഗ്രാമസഭകൾ ചേരുന്നത് എന്തിനാണ് ..?

സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആവശ്യങ്ങൾ ഉന്നയിക്കാനും അല്ലെങ്കിൽ ഗ്രാമസഭകൾ ചേരുന്നത് എന്തിനാണ് ..?
Apr 20, 2023 08:32 AM | By PointViews Editr

 വളയം ചാൽ : ബഫർസോൺ ഒഴിവാക്കാൻ വേണ്ടി ആറളം വന്യജീവി സങ്കേതത്തിന്റെ പദവി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് കേളകം പഞ്ചായത്തിലെ വളയം ചാലിൽ വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭ നാടകീയ രംഗങ്ങൾക്കും രസകരമായ ചർച്ചകൾക്കും ഒടുവിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കുകയായിരുന്നു. പ്രമേയം നിഷ്ഫലം ആണെന്നും വന്യജീവി സങ്കേത പദവി റദ്ദാക്കണമെന്ന് പഞ്ചായത്തിന് പ്രമേയത്തിലൂടെ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് പ്രാരംഭമായി വിശദീകരിച്ചതോടെ ചർച്ച ചൂട് പിടിച്ചു. പ്രമേയത്തിനെതിരെ പഞ്ചായത്ത് പ്രസിഡണ്ട് തടസ്സം ഉയർത്തുകയാണ് എന്നും ഗ്രാമസഭകൾക്ക് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ അധികാരം ഇല്ലെങ്കിൽ പിന്നെ ഗ്രാമസഭയുടെ ആവശ്യം എന്തെന്നുമായി അംഗങ്ങൾ. വന്യജീവി സങ്കേതം പദവി ഒഴിവാക്കി വന്യജീവി ശല്യം അവസാനിപ്പിക്കണമെന്ന് ഭേദഗതി വരുത്തി പ്രമേയം പാസാക്കുകയാണ് വേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെനിർദേശവും ഗ്രാമസഭയിലെ അംഗങ്ങൾ തള്ളിക്കളഞ്ഞു.

യോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് മുന്നോട്ട് വെച്ച വിശദീകരണങ്ങൾ: വന്യജീവി സങ്കേതം പദവി ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ല. അതുകൊണ്ട് ഗ്രാമസഭ ഇത്തരം പ്രമേയം പാസാക്കിയത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. ബഫർ സോണിൽ ഇളവ് വരുത്തണം എന്ന് ആവശ്യപ്പെട്ട് ജനുവരി ആറിന് സംസ്ഥാന സർക്കാർഹർജി ചെയ്തിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി ചർച്ചയും നടത്തിവരുന്നുണ്ട്. ഇതിനൊക്കെയുള്ള അധികാരം ദേശീയ വന്യജീവി ബോർഡിനാണ് .വന്യജീവി സങ്കേതം വേണ്ടെന്നു പറയാൻ പഞ്ചായത്തിന് സാധിക്കില്ല. അതിനാൽ തന്നെ പ്രമേയം പാസാക്കാനും നിയമം മാറ്റണമെന്ന് ആവശ്യപ്പെടാനും പഞ്ചായത്തിന് സാധിക്കില്ല. വന്യജീവി സങ്കേത പദവി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിനു പകരം വന്യജീവി ശല്യം ഒഴിവാക്കണമെന്നുള്ള പ്രമേയം പാസാക്കിയാൽ സംസ്ഥാന സർക്കാരിന് നടപടി സ്വീകരിക്കാൻ കഴിയും. വനസംരക്ഷണം പൗരന്റെ കടമയാണ്. വനാതിർത്തിയിലുള്ള ഈ പ്രദേശത്ത് പോലും ഇന്ന് കുടിവെള്ളം ലോറിയിൽ വിതരണം ചെയ്യേണ്ടിവന്നു എന്നതിനാൽ തന്നെ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഭീകരമാണെന്ന് വ്യക്തമാണ്. വന്യജീവി സങ്കേതം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആരും കോടതിയെ സമീപിക്കാതെ സാഹചര്യത്തിൽ പഞ്ചായത്തിന് അത്തരം നിലപാട് എടുക്കാൻ സാധിക്കില്ല.

പ്രമേയം അവതരിപ്പിച്ച മാത്യു ടൈവേലിയിൽ ഉന്നയിച്ച വിഷയങ്ങൾ :

രാജ്യത്തെ സാധാരണ പൗരന്മാരെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആവശ്യങ്ങൾ ഉന്നയിക്കാനും അല്ലെങ്കിൽ ഗ്രാമസഭകൾ ചേരുന്നത് എന്തിനെന്ന് പഞ്ചായത്ത് വ്യക്തമാക്കണം. വന്യജീവി സങ്കേതം വ്യാപിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളിൽ ഒന്നുപോലും പാലിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ സാഹചര്യത്തിൽ പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിന് നൽകണം. സർക്കാർ ഇടപെട്ടാൽ നടപടികൾ നിർത്തിവയ്ക്കുകയും പുനർവിചിന്തനം സാധ്യമാക്കുകയും ചെയ്യും. വന്യജീവി ശല്യം രൂക്ഷമാണെന്ന് സർക്കാറിനും അറിയാവുന്ന സാഹചര്യത്തിൽ അത് തടയാൻ സർക്കാറിന് മുന്നിൽ മറ്റു പല വഴികളും ഉണ്ട്. വന സംരക്ഷണം പൗരന്റെ കടമ ആയതുകൊണ്ടാണ് ആറളം വനത്തിൽ കഴിഞ്ഞ 30 വർഷത്തോളമായി വിറകെടുക്കാൻ വേണ്ടി പോലും ആരും പ്രവേശിക്കാത്തത്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എല്ലാവിധ സഹകരണവും വനം വകുപ്പുമായി ചേർന്ന് നടത്തുന്നുണ്ട് എന്നിട്ടും വനാതിർത്തിയിൽ പോലും കുടിവെള്ളം ലോറിയിൽ കൊണ്ടുപോയി കൊടുക്കേണ്ടി വരുന്നെങ്കിൽ കുഴപ്പം ആരുടേതാണ് എന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

Why do gram sabhas meet to discuss issues affecting common people and raise demands or ..?

Related Stories
കൈലാസംപടി പിളരുന്നതെങ്ങനെ? പഠനം തുടങ്ങി.

Nov 8, 2024 06:36 AM

കൈലാസംപടി പിളരുന്നതെങ്ങനെ? പഠനം തുടങ്ങി.

കേളകം പഞ്ചായത്തിലെ ശാന്തിഗിരിക്ക് സമീപം, കൈലാസംപടി പിളരുന്നതെങ്ങനെ?, പഠനം...

Read More >>
കടുവാക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പെട്ട പിടിയാനയുടെ ജഡം കൊക്കയിൽ കണ്ടെത്തി.

Nov 7, 2024 11:51 AM

കടുവാക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പെട്ട പിടിയാനയുടെ ജഡം കൊക്കയിൽ കണ്ടെത്തി.

കടുവാക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പെട്ട പിടിയാനയുടെ ജഡം കൊക്കയിൽ...

Read More >>
സഹാറ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കേണ്ടി വരുമോ?

Sep 26, 2024 12:57 PM

സഹാറ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കേണ്ടി വരുമോ?

സഹാറ മരുഭൂമി പച്ച പിടിക്കുന്നു., ഞെട്ടണ്ട, മരുഭൂമി വികസിക്കുകയാണ് എന്നല്ല,സഹാറ ഹരിതാഭമായ ഭൂമിയായി സ്വയം...

Read More >>
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
Top Stories